കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ.ബിപ്പ്) സംസ്ഥാന സർക്കാരിന്‍റെ വ്യവസായ-വാണിജ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്. വ്യവസായ-വാണിജ്യ വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ചെയർമാനും, വ്യവസായ-വാണിജ്യ വകുപ്പ്‌ ഡയറക്ടർ,എക്സിക്യൂട്ടീവ് ഡയറക്ടറുമായാണ് ഈ സ്ഥാപനത്തിന്‍റെ പ്രവർത്തനം. 1991-ൽ ആരംഭിച്ച സ്ഥാപനം 1955-ലെ തിരുവിതാംകൂർ കൊച്ചി സയന്റിഫിക് ലിറ്റററി ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തു.

നമ്മുടെ സംസ്ഥാനത്തെ വ്യവസായ സംരംഭകരെയും, സംരംഭങ്ങളെയും പ്രോൽസാഹിപ്പിക്കുകയാണ് കെ.ബിപ്പിന്റെ ലക്ഷ്യം. വ്യവസായ വളർച്ചയ്ക്കു വേണ്ടിയുള്ള പ്രോൽസാഹനസ്ഥാപനങ്ങളുമായി (പ്രൊമോഷണൽ ഏജൻസികൾ) സഹകരിച്ചാണ് കെ.ബിപ്പിന്റെ പ്രവർത്തനം.

കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെ സഹായങ്ങൾ സംരംഭകർക്ക് ലഭ്യമാക്കുന്നതിനുള്ള പരസ്പരബന്ധസ്ഥാപനമെന്ന നിലയിലും കെ.ബിപ്പിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. വ്യവസായ സംരംഭകർക്ക് കാര്യക്ഷമതയോടെ പ്രവർത്തിക്കുവാനുള്ള അനുകൂല സാഹചര്യമൊരുക്കി പ്രൊമോഷണൽ ഏജൻസികൾക്കും സംരംഭകർക്കുമിടയിൽ വിശ്വസ്തനായ ഒരു ഇടനിലക്കാരനായ കെ.ബിപ്പ് നിലകൊള്ളുന്നു.

നമ്മുടെ വ്യവസായ മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നതിനുവേണ്ടി ദേശീയ-അന്തർദ്ദേശീയ ഏജൻസികളുമായി ബന്ധപ്പെടുകയും, അതോടൊപ്പം വ്യവസായ സംരംഭകർക്ക് മികച്ച നേട്ടങ്ങൾ സ്വന്തമാക്കുവാൻ വഴിയൊരുക്കുകയുമാണ് കെ.ബിപ്പിന്റെ പ്രവർത്തന ലക്ഷ്യം.

കെ.ബിപ്പിന്റെ പ്രധാന പ്രർത്തനങ്ങൾ

 • സംസ്ഥാനത്തെ നിലവിലുള്ള വ്യവസായ സംരംഭകർക്കും, ഭാവിയിലെ സംരംഭകർക്കും സഹായകമായ മൂലധന നിക്ഷേപ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും, ആ വിവരങ്ങൾ ഈ മേഖലയിലുള്ളവർക്ക് ലഭ്യമാക്കുകയും ചെയ്യുക.
 • ഭാവി സംരംഭകരെ കണ്ടെത്തുകയും, സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുക.
 • ഉല്പന്നങ്ങൾ, സാങ്കേതിക വിദ്യ, സ്ഥലലഭ്യത, വിപണി സർവ്വേ റിപ്പോർട്ട്, പ്രോജക്ട് റിപ്പോർട്ട് എന്നിവ അടിസ്ഥാനമാക്കിയുള്ള പദ്ധതി രൂപ രേഖ തയ്യാറാക്കുവാൻ വ്യവസായ സംരംഭകരെ സഹായിക്കുക.
 • വ്യവസായ സംരംഭകർക്ക് സഹായമായ പുതിയ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക.
 • കേരളത്തിലെ ചെറുകിട വ്യവസായ സംരംഭങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിച്ച്, പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക.
 • സംസ്ഥാനത്തെ വ്യാവസായിക വികസനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുവേണ്ടി പ്രോൽസാഹന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
 • വ്യവസായ സംരംഭകർക്കും, അനുബന്ധ സ്ഥാപനങ്ങൾക്കും ഉപകാരപ്പെടുന്ന പഠനങ്ങളും, പ്രസിദ്ധീകരണങ്ങളും, പദ്ധതി രൂപരേഖയും (പ്രോജക്ട് റിപ്പോർട്ട്) പുറത്തിറക്കുക.
 • വ്യവസായങ്ങൾക്കും, സംരംഭകർക്കും, സർക്കാരിനും പ്രയോജനപ്രദമായ വിവരങ്ങൾ ശേഖരിക്കുന്നതിനും, ലഭ്യമാക്കുന്നതിനുമായി സപ്പോർട്ട് സെന്ററുകൾ (പ്രോൽസാഹന കേന്ദ്രങ്ങൾ) ആരംഭിക്കുക.

കെ.ബിപ്പ് സംഘടിപ്പിക്കുന്ന പദ്ധതികളും പരിപാടികളും

 • ഇൻഡസ്ട്രിയൽ ക്ലസ്റ്റർ ഡവലപ്പ്മെന്റ്
 • ഭക്ഷ്യ സംസ്ക്കരണ-അനുബന്ധ യൂണിറ്റുകളുടെ ഭക്ഷ്യസുരക്ഷ സർട്ടിഫിക്കേഷൻ
 • കേരള സംസ്ഥാന ബാംബൂ മിഷൻ
 • ദേശീയ-അന്തർദേശീയ തലത്തിലുള്ള വ്യവസായ മേളകളിലെ പങ്കാളിത്തം
 • പൊതുവായ പുനരുദ്ധാരണ-പുരോഗമന പ്രവർത്തനങ്ങൾ
 • വ്യവസായ വകുപ്പിന്‍റെ ഔദ്ധ്യോഗിക വെബ്സൈറ്റിന്റെ പരിപാലനം
 • സാങ്കേതിക വിദ്യ പുരോഗതി, ഗുണമേന്മ, പ്രവർത്തനമികവ്, വിപണിയുടേയും, മൂലധനത്തിന്റെയും സാദ്ധ്യതകൾ എന്നീ മേഖലകളിൽ സൂക്ഷ്മ (മൈക്രോ), ഇടത്തരം വ്യവസായ സംരംഭങ്ങളെ സഹായിക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ക്ലസ്റ്റർ വികസന പദ്ധതികൾ നടപ്പിലാക്കുവാൻ കെ.ബിപ്പ്. പ്രസ്തുത സർക്കാരിന്റെ കീഴിലുള്ള എം.എസ്.എം.ഇ. മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നു.
 • ഭക്ഷ്യ സംസ്ക്കരണം, ടെറാ ടൈൽ, തടി, പ്ലാസ്റ്റിക്, ചൂരൽ, തുണിത്തരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് ആവശ്യമായ സഹായം കെ.ബിപ്പ്. നൽകുന്നു.
 • കേരളത്തിലെ വ്യവസായവൽക്കരണവും, പുരോഗതിയും ലക്ഷ്യമിടുന്ന പ്രാരംഭ പ്രവർത്തനങ്ങൾക്ക് കെ.ബിപ്പ്. നേതൃത്വം നൽകുന്നു.
 • ഭക്ഷ്യ-വ്യവസായവും അനുബന്ധ സംരംഭങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വദഗ്ദ്ധമായ ഓഡിറ്റും, സർട്ടിഫിക്കേഷനും കുറഞ്ഞ ചെലവിൽ കെ.ബിപ്പ്. നൽകുന്നു. നാഷണൽ സെന്റർ ഫോർ എച്ച്.എ.സി.സി.പി. സർട്ടിഫിക്കേഷൻ ഇതിനുദാഹരണമാണ്.
 • മുളകളിൽ നിന്നും വരുമാന മുണ്ടാക്കുന്നതിലേക്കായി കേരള സംസ്ഥാന ബാംബൂ മിഷൻ എന്ന സ്ഥാപനവും കെ.ബിപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്നു. മുള കൃഷിക്ക് ആവശ്യമായ സഹായം, ഉല്പന്ന വിപണനത്തിനുള്ള വഴിയൊരുക്കൽ, സാങ്കേതിക വിദഗ്ദ്ധർക്ക് ഈ രംഗത്ത് ആവശ്യമായ പരിശീലനം എന്നിവയും സംസ്ഥാന ബാംബൂ മിഷൻ ഉറപ്പു വരുത്തുന്നു.
 • ദേശീയ അന്തർ ദേശീയ തലത്തിൽ വ്യവസായ മേളകൾ സംഘടിപ്പിക്കുന്നതിലൂടെയും, ഇത്തരം മേളകളിലെ സജീവ പങ്കാളിത്തത്തിലൂടെയും നമ്മുടെ സംസ്ഥാനത്തിനുവേണ്ടി നിരവധി ബഹുമതികൾ കെ.ബിപ്പ്. സ്വന്തമാക്കിയിട്ടുണ്ട്.
 • സംസ്ഥാനത്തെ വ്യവസായ സംരംഭകരുടെ പുരോഗതിക്കുവേണ്ടി നിരവധി പ്രവർത്തനങ്ങൾക്ക് കെ.ബിപ്പ്. നേതൃത്വം നൽകുന്നു.
 • ബിസിനസ്സ് ടു ബിസിനസ്സ് മീറ്റ്, സെമിനാറുകൾ, ശില്പശാലകൾ, പരിശീലന പരിപാടികൾ, വ്യവസായ സംരംഭകരും, ഉപദേഷ്ടക്കാളും തമ്മിലുള്ള കൂടിക്കാഴ്ചകൾ എന്നിവ വ്യാവസായിക മേഖലയിൽ കെ.ബിപ്പിന്റ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
 • സൂക്ഷ്മ (മൈക്രോ), ചെറുകിട സംരംഭകരെ ഉൾപ്പെടുത്ത് ഒട്ടേറെ മേളകൾ കെ.ബിപ്പ്. സംഘടിപ്പിച്ചിട്ടുണ്ട്. മലപ്പുറം ക്രാഫ്റ്റ്സ് മേള, കേരള ബാംബൂ ഫെസ്റ്റ് എന്നിവയും ഉല്പന്ന വിപണന പ്രോൽസാഹനം ലക്ഷ്യമാക്കി കെ.ബിപ്പ്. വിജയകരമായി സംഘടിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടേണ്ട വിലാസം:

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്)

ഹൗസ് നം. 2, വിദ്യ നഗര്‍

തൈക്കാട് പോലീസ് ഗ്രൌണ്ടിന് എതിര്‍വശം, തൈക്കാട് പി.ഒ

തിരുവനന്തപുരം – 695 014

Tel: 91-471-2321882

Fax: 91-471-2322883

Email:  This email address is being protected from spambots. You need JavaScript enabled to view it. , This email address is being protected from spambots. You need JavaScript enabled to view it.

Website: www.keralaindustry.org

വിവരാവകാശ നിയമം 2005

എസ്.സന്തോഷ്‌

ജനറല്‍ മാനേജര്‍, കെ-ബിപ് & പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സൂരജ്. എസ്

മാനേജര്‍, കെ-ബിപ് & അസ്സി. പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

Copyright 2016 Official website of Department of Industries & Commerce, Govt. of Kerala, Design & Developed by KELTRON