വിഷൻ
സമഗ്രമായ പരിസ്ഥിതി സൗഹൃദത്തോടെയും സുസ്ഥിരവുമായ സാമ്പത്തിക വളർച്ചയിലൂടെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ കേരളത്തെ ഊർജ്ജസ്വലമായ ഒരു സംരംഭക സമൂഹമായും നിക്ഷേപ ലക്ഷ്യസ്ഥാനമാക്കിയും മാറ്റുക.
ദൗത്യം
- വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തേക്ക് നിക്ഷേപം സുഗമമാക്കുകയും ചെയ്യുക.
- സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുക.
പ്രവർത്തനങ്ങൾ
- വ്യാവസായിക വളർച്ചയിലൂടെ സുസ്ഥിരമായ വികസനത്തിന് ആളുകളെ ശാക്തീകരിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുക.
- റെഗുലേറ്ററി നടപടിക്രമങ്ങൾ ലളിതമാക്കുകയും പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സമയബന്ധിതമായ അംഗീകാരങ്ങളും അനുമതികളും നൽകുകയും ചെയ്യുക..
- നിലവിലുള്ള വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുക.
- ഗ്രാമീണമേഖലകളിൽ എംഎസ്എംഇകളെ പ്രത്യേകമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക വിഭവങ്ങളുടെ വിനിയോഗത്തിനും വേണ്ടി തയ്യാറാക്കുക.
- വ്യാവസായിക മേഖലയിൽ കൂടുതൽ ദേശീയ അന്തർദേശീയ നിക്ഷേപം ഉറപ്പാക്കുക.
- പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ഉൽപാദന യൂണിറ്റുകൾക്കും അവരുടെ നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗകര്യമൊരുക്കുക.
- പ്രാദേശികമായി ലഭ്യമായ വിഭവങ്ങളുടെ ഉയർന്ന മൂല്യവർദ്ധനവ് ഉറപ്പാക്കുക.
- സംസ്ഥാനത്തിനകത്ത് വിദഗ്ധ മാനവ വിഭവശേഷിക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.