This image for Image Layouts addon

വിഷൻ

This image for Image Layouts addon

ദൗത്യം

  • വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തേക്ക് നിക്ഷേപം സുഗമമാക്കുകയും ചെയ്യുക.
  • സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുക.
  • നവസംരംഭകർക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം വ്യാപിപ്പിക്കുക.
  • പരമ്പരാഗത വ്യവസായങ്ങൾക്ക് പിന്തുണയും സഹായവും നല്കുക.
  • വ്യവസായ ലൈസൻസിംഗ്, നിയമപരമായ അംഗീകാരങ്ങൾ എന്നിവ നല്കുകയും ബന്ധപ്പെട്ട നടപടിക്രമങ്ങൾ സുഗമമാക്കുകയും ലളിതമാക്കുകയും ചെയ്യുക.
  • സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ശക്തിപ്പെടുത്തുക.
  • വ്യാവസായിക ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കുക.
  • സമൂഹത്തിലെ സ്ത്രീകളെയും ദുർബലരായ വിഭാഗങ്ങളെയും സംരംഭകരാകുന്നതിന് പ്രോത്സാഹനവും സഹായവും നല്കുക.
  • സംസ്ഥാനത്ത് ബിസിനസുകൾ ആരംഭിക്കാൻ താൽപ്പര്യമുള്ള പ്രവാസി നിക്ഷേപകരെയും ex - service men നെയും പ്രോത്സാഹിപ്പിക്കുക.
  • ആഗോള വിപണിയിൽ ഉയർന്ന തോതിൽ മത്സരക്ഷമത കൈവരിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.
This image for Image Layouts addon
പ്രവർത്തനങ്ങൾ
  • വ്യാവസായിക വളർച്ചയിലൂടെ സുസ്ഥിരമായ വികസനത്തിന് ആളുകളെ ശാക്തീകരിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുക.
  • റെഗുലേറ്ററി നടപടിക്രമങ്ങൾ ലളിതമാക്കുകയും പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സമയബന്ധിതമായ അംഗീകാരങ്ങളും അനുമതികളും നൽകുകയും ചെയ്യുക.
  • നിലവിലുള്ള വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുക.
  • ഗ്രാമീണമേഖലകളിൽ എംഎസ്എംഇകളെ പ്രത്യേകമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക വിഭവങ്ങളുടെ വിനിയോഗത്തിനും വേണ്ടി തയ്യാറാക്കുക.
  • വ്യാവസായിക മേഖലയിൽ കൂടുതൽ ദേശീയ അന്തർദേശീയ നിക്ഷേപം ഉറപ്പാക്കുക.
  • പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ഉൽപാദന യൂണിറ്റുകൾക്കും അവരുടെ നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗകര്യമൊരുക്കുക.
  • പ്രാദേശികമായി ലഭ്യമായ വിഭവങ്ങളുടെ ഉയർന്ന മൂല്യവർദ്ധനവ് ഉറപ്പാക്കുക.
  • സംസ്ഥാനത്തിനകത്ത് വിദഗ്ധ മാനവ വിഭവശേഷിക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
  • പ്രവാസി നിക്ഷേപകരെയും യുവ സംരംഭകരെയും വനിതാ സംരംഭകരെയും തുടങ്ങി ബിസിനസ്സ് സ്ഥാപിക്കാൻ താൽപ്പര്യമുള്ള എല്ലാ വിഭാഗങ്ങളേയും പ്രോത്സാഹിപ്പിക്കുക.
  • പൊതു, പിപിപി മോഡുകളിലൂടെ വ്യാവസായിക, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
  • ഭൂമി ഏറ്റെടുക്കൽ, ലാൻഡ് പൂളിംഗ്, സ്വകാര്യ വ്യവസായ പാർക്കുകൾ/ എസ്റ്റേറ്റുകൾ എന്നിവയിലൂടെ മതിയായ ഭൂമിയുടെ ലഭ്യത ഉറപ്പാക്കുക.
  • പൂൾഡ് വ്യവസായ ഭൂമി, സ്വകാര്യ വ്യവസായ പാർക്കുകൾ/ എസ്റ്റേറ്റുകൾ എന്നിവയ്ക്കായി ട്രങ്ക് ഇൻഫ്രാസ്ട്രക്ചർ നൽകുക.
  • നാഷണൽ മാനുഫാക്ചറിംഗ് പോളിസി, പെട്രോളിയം, കെമിക്കൽസ്, പെട്രോകെമിക്കൽ ഇൻവെസ്റ്റ്മെന്റ് റീജിയനുകൾ, ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾ, എംഎസ്എംഇ-ക്ലസ്റ്റർ ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയ്ക്ക് അനുസൃതമായി സംസ്ഥാനത്തെ വ്യവസായ ക്ലസ്റ്ററുകളുടെ വികസനം ത്വരിതപ്പെടുത്തുക.
  • സേവനങ്ങളും വാണിജ്യ മേഖലകളും ശക്തിപ്പെടുത്തുകയും സംസ്ഥാനത്തെ വിദഗ്ദ്ധരും അർദ്ധ വൈദഗ്ധ്യമുള്ളവരുമായ തൊഴിലാളികൾക്ക് തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുക.
  • സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സാങ്കേതികവിദ്യ, ഗുണനിലവാരം, മാനേജ്മെന്റ് എന്നിവയിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ അവതരിപ്പിക്കുക.
  • സംരംഭങ്ങളിൽ പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുക.
  • വ്യവസായ, ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളിൽ പങ്കാളിത്ത സമീപനം സ്വീകരിക്കുക.
  • ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങളുടെ ന്യായമായ വിലയിൽ ഉത്പാദനം വർദ്ധിപ്പിച്ച് ദേശീയ അന്തർദേശീയ വിപണികളിൽ കേരളത്തിനുള്ള ഇടം ഉറപ്പാക്കുക.
  • യുവതലമുറയുടെ തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിന് അവരുടെ സാങ്കേതിക കഴിവുകൾ മെച്ചപ്പെടുത്തുക.
  • പരമ്പരാഗത നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മാന്യമായ വേതനവും വരുമാനവും ഉറപ്പാക്കുക.
  • ലോജിസ്റ്റിക് മേഖലയുടെ വികസനത്തിലൂടെ വ്യാവസായിക വികസനത്തിലെ വർദ്ധനവ് വരുത്തുക.